Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dulquer Salman

ദു​ൽ​ഖ​ർ ആ ​ചി​ത്ര​ത്തി​ൽ നി​ങ്ങ​ളെ ഒ​തു​ക്കി ക​ള​ഞ്ഞ​ത് എ​ന്തി​നാ​യി​രു​ന്നു? മ​റു​പ​ടി​യു​മാ​യി ടൊ​വീ​നോ  

ദു​ൽ​ഖ​ർ സ​ൽ​മാ​നും ലോ​ക സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​രും ചേ​ർ​ന്ന് എ​ന്തു​കൊ​ണ്ട് താ​ങ്ക​ളെ ഒ​തു​ക്കി​യ​ന്ന ത​മി​ഴ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ത​ക്ക മ​റു​പ​ടി​യു​മാ​യി ടൊ​വീ​നോ തോ​മ​സ്.

ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​ങ്ങ​ളും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം എ​ന്നും ടൊ​വീ​നോ​യോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്.

ദു​ൽ​ഖ​റി​നെ ഇ​പ്പോ​ൾ ത​ന്നെ ഫോ​ൺ വി​ളി​ച്ചു ചോ​ദി​ക്കാ​മെ​ന്നും നി​ങ്ങ​ൾ ചോ​ദി​ച്ചി​ട്ടും എ​ന്നെ​ക്കു​റി​ച്ച് പ​റ​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ക്കു​മെ​ന്നും ടൊ​വി​നോ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

പ​ള്ളി​ച്ച​ട്ട​മ്പി സി​നി​മ​യു​ടെ ത​മി​ഴ് പ്ര​മോ​ഷ​നു​വേ​ണ്ടി ചെ​ന്നൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം.

‘ലോ​ക’ എ​ന്ന സി​നി​മ​യി​ൽ താ​ങ്ക​ള്‍ ഗം​ഭീ​ര അ​ഭി​ന​യ​മാ​യി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​നും വി​ല്ല​നു​മാ​ണെ​ന്ന് കേ​ൾ​ക്കു​ന്നു. ആ​ദ്യ ഭാ​ഗം വ​ലി​യ വി​ജ​യ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ടൊ​വി​നോ​യെ​ക്കു​റി​ച്ച് ആ ​ടീം ആ​രും ഒ​ന്നും പ​റ​ഞ്ഞു കേ​ട്ടി​ല്ല. താ​ങ്ക​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ഴും അ​വ​ർ മൗ​നം പാ​ലി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​ങ്ങ​ളും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം? മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം ഇ​ങ്ങ​നെ.

ടൊ​വീ​നോ​യു​ടെ മ​റു​പ​ടി ‘‘ഞ​ങ്ങ​ളെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച് പ​രി​ച​യ​മു​ള്ള​വ​രാ​ണ്. ഞാ​ൻ അ​സി. ഡ​യ​റ​ക്ട​റാ​യി തു​ട​ങ്ങി​യ​തു ത​ന്നെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ഭി​ന​യി​ച്ച ‘തീ​വ്രം’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്.

അ​ടു​ത്ത പ​ട​വും ദു​ൽ​ഖ​റി​നൊ​പ്പ​മാ​യി​രു​ന്നു, ‘എ​ബി​സി​ഡി’ എ​ന്ന ആ ​സി​നി​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല്ല​നാ​യി അ​ഭി​ന​യി​ച്ചു. അ​ന്ന് തൊ​ട്ട് ഇ​ന്നു​വ​രെ ദു​ൽ​ഖ​ർ എ​ന്നോ​ട് വ​ള​രെ സ്വീ​റ്റ് ആ​യി മാ​ത്ര​മേ പെ​രു​മാ​റി​യി​ട്ടു​ള്ളൂ.

നി​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ഞ്ഞ​ത് റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ഞ​ങ്ങ​ളൊ​രു​മി​ച്ചു കേ​ട്ടാ​ൽ (ലോ​ക ടീം) ​എ​ല്ലാ​വ​രും ചേ​ർ​ന്ന് പൊ​ട്ടി​ച്ചി​രി​ക്കും. ‘ലോ​ക’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ അ​രു​ൺ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം ‘ത​രം​ഗം’ ചെ​യ്ത​ത് എ​നി​ക്കൊ​പ്പ​മാ​ണ്. ക​ല്യാ​ണി​ക്കൊ​പ്പം ‘ത​ല്ലു​മാ​ല’ ചെ​യ്തി​ട്ടു​ണ്ട്. ന​സ്‌​ലി​ൻ സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ്. ദു​ൽ​ഖ​ർ അ​ത്ര​യും സ്വീ​റ്റ് ആ​ണ്.

വേ​ണ​മെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ വാ​ട്ട്സാ​പ്പ് ചാ​റ്റ്സ് കാ​ണി​ച്ചു ത​രാം. അ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കും എ​ന്താ​ണ് ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​മെ​ന്ന്. വെ​ളി​യി​ലി​രു​ന്ന് കാ​ണു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം ഗോ​സി​പ്പു​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും കൊ​ളു​ത്തി വി​ടു​ന്ന​ത് വ​ള​രെ എ​ളു​പ്പ​മാ​ണ്.

എ​ന്നാ​ൽ മി​ക്ക സ​മ​യ​ത്തും ഇ​തെ​ല്ലാം ക​ണ്ട് ചി​രി​ച്ചു ത​ള്ളു​ക​യാ​ണ് ഞ​ങ്ങ​ൾ ചെ​യ്യാ​റു​ള്ള​ത്. ഞാ​ൻ ത​മാ​ശ പ​റ​യു​ന്ന​ത​ല്ല, നി​ങ്ങ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ വാ​ട്ട്സാ​പ്പ് ചാ​റ്റ് പ​രി​ശോ​ധി​ക്കാം.

‘ലോ​ക’ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ വ​രും. അ​പ്പോ​ൾ അ​വ​രോ​ട് ത​ന്നെ നി​ങ്ങ​ൾ എ​ന്നെ​ക്കു​റി​ച്ച് ചോ​ദി​ച്ചു നോ​ക്കൂ. ‘ലോ​ക’ സി​നി​മ​യു​ടെ റി​ലീ​സ് സ​മ​യ​ത്ത് ദു​ൽ​ഖ​ർ ആ​ണ് എ​ന്നെ ഇ​ങ്ങോ​ട്ട് വി​ളി​ച്ച് ദു​ബാ​യി​ൽ പ്ര​മോ​ഷ​നു വ​രാ​ൻ പ​റ​യു​ന്ന​ത്.

അ​ദ്ദേ​ഹം ത​ന്നെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ര​ണ്ട് ദി​വ​സം എ​ന്നെ അ​വി​ടെ താ​മ​സി​പ്പി​ച്ചു. ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ളൊ​ക്കെ ആ​രാ​ണ് ക​ണ്ട് പി​ടി​ക്കു​ന്ന​ത്, എ​ന്ത് സ​ന്തോ​ഷ​മാ​ണ് ഇ​തി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.’’ ടൊ​വീ​നോ പ​റ​ഞ്ഞു.

 

 

Latest News

Corehub Up